പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോമിനു സൗത്ത് ഇന്ത്യൻ ബാങ്ക് സ്കൂൾ ബസ് സമ്മാനിച്ചു. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ, സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ഷൈൻ കാപ്പൻ, പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പള്ളി, കൗൺസിലർ മധു അമ്പലപുരം തുടങ്ങിയവർ പങ്കെടുത്തു.